സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, December 4, 2023 1:20 AM IST
നെ​ടു​മ​ങ്ങാ​ട്: ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ച​ല​ച്ചി​ത്ര​താ​രം സു​ധീ​ർ ക​ര​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ വി.​എ​സ്.​ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​രാ​ധി​ക, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​വി​ജു​മോ​ഹ​ൻ , വി.​ജെ.​സു​രേ​ഷ് , ജെ.​ല​ളി​ത , ജി.​മ​ണി​ക​ണ്ഠ​ൻ , വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ, എ​ൻ.​ഷൗ​ക്ക​ത്ത​ലി, എം.​എ​സ്.​റ​ഷീ​ദ്, ആ​ര്യ​നാ​ട് മ​ണി​ക്കു​ട്ട​ൻ, കോ​ട്ട​യ്ക്ക​കം മീ​ന​കേ​ത​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.