ക​ലാ​ഭ​വ​ൻ മ​ണി സേ​വ​ന സ​മി​തി:  ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Monday, December 4, 2023 1:20 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ലാ​ഭ​വ​ൻ മ​ണി സേ​വ​ന സ​മി​തി ജനുവരി ഒന്നിന് ആ​റ്റി​ങ്ങ​ലി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മൂ​ഹ വി​വാ​ഹ​ത്തി​ന്‍റെ​യും അ​മ്മ​യ്‌​ക്കൊ​രു മ​ണി​ക്കൈ​നീ​ട്ടം പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ​യും നി​റ​വ് അ​വാ​ർ​ഡ് നിശയുടേയും ലോ​ഗോ ച​ല​ച്ചി​ത്രതാ​രം ദി​ലീ​പ് പ്ര​കാ​ശ​നം ചെ​യ്തു.

അ​ഡ്വ.​ ഡി.കെ. ​മു​ര​ളി എം​എ​ൽഎ, ​സാ​ഹി​ത്യ​കാ​ര​ൻ ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, ച​ല​ച്ചി​ത്ര താ​രം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ക​ലാ​ഭ​വ​ൻ മ​ണി സേ​വ​ന സ​മി​തി ചെ​യ​ർ​മാ​ൻ അ​ജി​ൽ മ​ണി​മു​ത്ത്, കാ​ഥി​ക​ൻ അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ജീ​വ്‌ മ​ണി​നാ​ദം, ശ്യാം ​ശി​വ​തീ​ർ​ഥ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.