നി​ർ​ത്തി​യി​ട്ട പി​ക്ക​പ്പി​നു പു​റ​കി​ല്‍ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, March 2, 2024 1:05 AM IST
വ​ലി​യ​തു​റ: ആ​ന​യ​റ​യ്ക്ക് സ​മീ​പം ബൈ​പാ​സ് റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് വാ​ഹ​ന​ത്തി​നു പു​റ​കി​ല്‍ ബൈ​ക്കി​ടി​ച്ച് ക​യ​റി യു​വാ​വ് മ​രി​ച്ചു. വ​ള​ള​ക്ക​ട​വ് മു​ട്ട​ത്ത​റ പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍ (30) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.25 ന് ​ആ​ന​യ​റ ലോ​ഡ്‌​സ് ഹോ​സ്പി​റ്റ​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി ആ​കാ​ശ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ആ​രാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. പു​ല​ര്‍​ച്ചെ യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന പ​ള്‍​സ​ര്‍ ബൈ​ക്ക് പി​ക്ക​പ്പി​ല്‍ ഇ​ടി​ച്ച വ​ന്‍ ശ​ബ്ദ്ം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി ഇ​രു​വ​രെ​യും 108 ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഹ​രി​കൃ​ഷ്ണ​ന്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.​സം​ഭ​വം ന​ട​ന്ന​യു​ട​ന്‍ ത​ന്നെ ചാ​ക്ക​യി​ല്‍ നി​ന്നും ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ന്നും നീ​ക്കം ചെ​യ്ത​ത്. പേ​ട്ട പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.