പിണറായിക്കും മകൾക്കും മോഡി ഗ്യാരണ്ടി നൽകിയിരിക്കുന്നു: ചാണ്ടി ഉമ്മൻ
1417174
Thursday, April 18, 2024 6:31 AM IST
പാറശാല: ജനാധിപത്യ മതേതര സംരക്ഷണത്തിനുവേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണം ചാണ്ടി ഉമ്മന്‍.
പരശുവക്കല്‍ ജംഗ്ഷനില്‍ പരശുവക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇലക്ഷന് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ആശങ്കയിലാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇന്നലെവരെ ഉണ്ടാകാത്ത കരുതല്‍ അത്യാവശ്യമാണ്.
പിണറായി വിജയനും മകള്‍ക്കും മോഡി ഗ്യാരണ്ടി നല്‍കിയിരിക്കുകയാണ്. ജനാധിപത്യ മതേതര സംരക്ഷണത്തിനുവേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും ചാണ്ടി പറഞ്ഞു. മണ്ഡലം പ്രസിഡൻഖ് ലിജിത്ത് അധ്യക്ഷത വഹിച്ചു.
എ.ടി. ജോര്‍ജ് എക്സ് എംഎല്‍എ, ഡിസിസി ജനറല്‍ സെക്രട്ടറി ബാബുക്കുട്ടന് നായര്‍, കൊറ്റാമം വിനോദ,് മഞ്ചവിളാകന് ജയന്, പാറശാല സുധാകരന്, കൊല്ലിയോട് സത്യനേശന്, കൊറ്റാമം മോഹനന്, പരശുവയ്ക്കല്‍ ഗോപകുമാര്‍, നിര്‍മലകുമാരി, പ്രഭാകുമാരി, ലെന്‍വിന്‍ ജോയ് എന്നിവർ പ്രസംഗിച്ചു.