ടിപ്പർ ഉടമയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർകൂടി പിടിയിൽ
1417308
Friday, April 19, 2024 1:31 AM IST
കാട്ടാക്കട: കൊറ്റംപള്ളിയിൽ ടിപ്പർ ഉടമയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ കൂടി അറസ്റ്റിലായി. നേരത്തെ രണ്ടു പേരെ പിടികൂടിയിരുന്നു. മാറനല്ലൂർ വെളിയംകോട് മേലാരിയോട് ഉണ്ടുവെട്ടി ക്ഷേത്രത്തിനുസമീപം ചിറതലയ്ക്കൽ റോഡരികത്തു വീട്ടിൽ ലാലു എന്ന അനീഷ് (34),
മാറനല്ലൂർ ഊരൂട്ടമ്പലം വെള്ളൂർക്കോണം അജിതാഭവനിൽ വിഷ്ണുദത്തൻ (24), വിതുര ആനപ്പറ നാലു സെന്റ് കോളനിയിൽ ആറ്റരികത്ത് കുന്നുപുറത്ത് വീട്ടിൽ രഞ്ജിത്ത് കാണി (24) എന്നിവരെയാണ് കാട്ടാക്കട പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയിലായിരു ന്നു സംഭവം. കൊറ്റംപള്ളി കിഴമച്ചൽ സ്വദേശി മണികണ്ഠൻ എന്ന ഉത്തമനെ കൊറ്റംപള്ളി ജംഗ്ഷനിൽവച്ചു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്.
ടിപ്പർ ലോറികളുടെ ഉടമയായ ഉത്തമൻ പ്രതികളിലൊരാളെ ജോലിയിൽന്നു പിരിച്ചുവിട്ട വൈരാഗ്യത്തിലാണ് കൊലപാതക ശ്രമമെന്ന് പോലീസ് പറയുന്നു. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.