കാ​പ്പ നി​യ​മ ലംഘനം:  ഒ​രാ​ൾ പി​ടി​യി​ൽ
Friday, April 19, 2024 1:42 AM IST
കാ​ട്ടാ​ക്ക​ട: കാ​പ്പ നി​യ​മം ലം​ഘി​ച്ച കേ​സിൽ ഒ​രാ​ൾ പി​ടി​യി​ൽ. ക​ള്ളി​ക്കാ​ട് തേ​വ​ൻ​കോ​ട് ദീ​പു ഭ​വ​നി​ൽ എ​സ്. ദീ​പു (32) വാണ് അ​റ​സ്റ്റിലായത്.

2023 ഡി​സം​ബ​ർ എ​ട്ടി​ന് ഇ​യാ​ളെ റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് കാ​ട്ടി ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ 2024ന് ​കാ​ട്ടാ​ക്ക​ട ചൂ​ണ്ടു​പ​ല​ക​യി​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​വു​ക​യും അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ദീ​പു നി​യ​മ ലം​ഘ​നം ന​ട​ത്തി ക​ള്ളി​ക്കാ​ട്ടു​ള്ള വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്നാ​ണ് നി​യ​മ​ലം​ഘ​ന​ത്തി​ന് വീ​ണ്ടും അ​റ​സ്റ്റി​ലാ​യ​ത്.