വര്‍ഗീയ അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരിച്ചറിയണം: ബിനോയ് വിശ്വം
1417639
Saturday, April 20, 2024 6:24 AM IST
പാറശാല: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പവതിയാന്‍വിള ജംഗ്ഷനില്‍ സംഘടിപ്പിച്ച പൊതുയോഗം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
വര്‍ഗീയ അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം നാം തിരിച്ചറിയണമെന്നും ഇന്ത്യയില്‍ എല്ലാവര്ക്കും തുല്യ പദവിയുള്ളതായിരിക്കണമെന്നും മറ്റ് രണ്ട് സ്ഥാനാര്‍ഥികള്‍ക്കുപരി ഏത് സമയത്തും ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിയായ പന്ന്യന്‍ രവീന്ദ്രനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഏരിയ സെക്രട്ടറി എസ്.അജയകുമാര്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ , മാങ്കോട് രാധാകൃഷ്ണന് , എല്‍.മഞ്ചുസ്മിത, കെ .പി.ഗോപകുമാര്‍, ആനാവൂര്‍ മണികണ്ഠന് ,പാറശാല വിജയന് , പി .എസ്.സ്ഥാണുപസാദ്, എസ്.സുരേഷ്, പാറശാല ഗിരീഷ്, രാജന്, റോബിന് പ്ലാവിള, നെല്ലിശ്ശേരി ബിനു, മധു എന്നിവര്‍ പ്രസംഗിച്ചു.