പുതിയതുറ സെന്റ് നിക്കോളാസ് ദേവാലയ തിരുനാൾ: പാദപീഠം ഒരുക്കി
1417649
Saturday, April 20, 2024 6:37 AM IST
വിഴിഞ്ഞം: കൊച്ചെടത്വ എന്നറിയപ്പെടുന്ന പുതിയതുറ സെന്റ് നിക്കോളാസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളാഘോഷത്തിനു മുന്നോടിയായി ഗീവർഗീസ് സഹദായുടെ പ്രത്യേക പാദപീഠം ഒരുക്കി.
രാവിലെ പ്രഭാതദിവ്യബലിക്കുശേഷം പ്രത്യേക മധ്യസ്ഥപ്രാർഥന ചൊല്ലിയാണു വിശുദ്ധന്റെ രൂപം പള്ളിക്കു ചുറ്റും പ്രദക്ഷിണമായി ഗ്രോട്ടോയിലെത്തിച്ച് പ്രതിഷ്ഠിച്ചത്. തുടർന്നു നൊവേനയും ദിവ്യബലിയുമർപ്പിച്ചു.
27നു കൊടിയേറി മേയ് അഞ്ചിന് അവസാനിക്കുന്ന തിരുനാളിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഇടവക വികാരി റവ. ഡോ. ഗ്ലാഡിൻ അലക്സ് അറിയിച്ചു.