ആ​ക്കു​ളത്തും ഈ​ഞ്ച​യ്ക്ക​ലി​ലും മ​രം ക​ട​പു​ഴ​കി റോ​ഡി​ല്‍ വീ​ണു
Monday, May 27, 2024 1:37 AM IST
വ​ലി​യ​തു​റ: ആ​ക്കു​ള​ത്തി​ന് സ​മീ​പം ദേ​ശീ​യ പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ ഓ​ഫീ​സ് വ​ള​പ്പി​ല്‍ നി​ന്നി​രു​ന്ന മ​രം ക​ട​പു​ഴ​കി റോ​ഡി​ലും അം​ഗ​ന്‍​വാ​ടി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലൂ​ടെ​യും വീ​ണു.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.15 ഓ​ടു​കൂ​ടി​യാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്. സു​ര​ക്ഷ ജീ​വ​ന​ക്കാ​ര്‍ വി​വ​രം ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​ദ്യോഗ​സ്ഥ​രെ​ത്തി മ​രം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.പൂ​ന്തു​റ: ഈ​ഞ്ച​യ്ക്ക​ലി​ല്‍ മ​രം ക​ട​പു​ഴ​കി റോ​ഡി​ല്‍ വീ​ണ​തി​നെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 ഓ​ടു കൂ​ടി​യാ​ണ് ഈ​ഞ്ച​യ്ക്ക​ല്‍ ച​ട്ട​മ്പി സ്വാ​മി റോ​ഡി​ല്‍ പൊ​ന്ന​ച്ച​ന്‍റെ വീ​ട്ടു​വ​ള​പ്പി​ല്‍ നി​ന്നി​രു​ന്ന പ​ടു​കൂ​റ്റ​ന്‍ മാ​വ് റോ​ഡി​ലേ​യ്ക്ക് ക​ട​പു​ഴ​കി വീ​ണ​ത്. വീ​ട്ടു​കാ​ര്‍ വി​വ​രം ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ അ​റി​യി​ച്ച​തി​നെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി ഗാ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.