ചിറക്കുളം കോളനിയിലെ ആക്രമണം: പ്രതികള്‍ പിടിയില്‍
1425495
Tuesday, May 28, 2024 2:42 AM IST
പേരൂര്‍ക്കട: വഞ്ചിയൂര്‍ ചിറക്കുളം കോളനിയില്‍ താമസക്കാരനായ സുധിന്‍ എന്നയാളുടെ വീട് ആക്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മുഴുവൻ പ്രതികളെയും വഞ്ചിയൂര്‍ പോലീസ് അറസ്റ്റുചെയ്തു.
ചിറക്കുളം കോളനി സ്വദേശികളായ അനൂപ് (38), നിശാന്ത് (36), പൂജപ്പുര പൈറോഡ് സ്വദേശികളായ അരുണ്‍ബാബു (36), തമലം സ്വദേശി സുഭാഷ് കുമാര്‍ (41), പുന്നപ്ര പറവൂര്‍ സ്വദേശി ജോസഫ് (23), തെന്മല സ്വദേശി പ്രജി പി. വിഷ്ണു (30), മലയിന്‍കീഴ് സ്വദേശി പാര്ഥിപന് (28) എന്നിവരാണ് അറസ്റ്റിലായത്. വ്യക്തിവൈരാഗ്യം മൂലം പ്രതികള്‍ സുധിന്റെ വീട് ആക്രമിച്ച് ഇയാളെ പരിക്കേല്‍പ്പിക്കുകയായിരുന്നു.
കരിയം ഭാഗത്തുള്ള ഒരു വീട്ടില്‍ നിന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതികളെ പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.