മ​ഴ​യി​ല്‍ വീ​ട് തകർന്നു
Tuesday, June 11, 2024 6:10 AM IST
ചാ​ത്ത​ന്നൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡാ​യ മാ​മ്പ​ള്ളി​ക്കു​ന്നം കാ​വി​ൽ ര​ഞ്ജി​ഷ് ഭ​വ​നി​ൽ ര​ഞ്ജി​ഷി​ന്‍റെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു വീ​ണ​ത്. ഇ​ന്ന​ലെ വൈ​കുന്നേരം 6.30 യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ര​ഞ്ജി​ഷി​ന്‍റെ ഭാ​ര്യ അ​മ്പി​ളി​യും മ​ക​ളും വീ​ട്ടി​ന് പു​റ​ത്ത് നി​ൽ​ക്കു​മ്പോ​ൾ വ​ലി​യ ശ​ബ്ദം കേ​ട്ടു ചെ​ന്ന​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു വീ​ണ​ത് ക​ണ്ട​ത്. എ​ല്ലാ​വ​രും വീ​ടി​നു വെ​ളി​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വാ​ർ​ഡ് മെ​മ്പ​ർ റ്റി. ​ദി​ജു​വി​ന്‍റെ നേ​തൃ​ത്വ​തി​ൽ അ​വ​രെ ബ​ന്ധു വീ​ട്ടി​ലേ​ക്കു മാ​റ്റി പാ​ർ​പ്പി​ച്ചു.