ക​ഞ്ചാ​വ് ചി​ല്ല​റ വ്യാ​പാ​രം: നാ​ലം​ഗ സം​ഘം പി​ടി​യി​ല്‍
Saturday, June 22, 2024 6:22 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ക​ഞ്ചാ​വ് ചി​ല്ല​റ​വ്യാ​പാ​ര സം​ഘ​ത്തെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് പി​ടി​കൂ​ടി. ത​മ്പാ​നൂ​ര്‍ രാ​ജാ​ജി ന​ഗ​ര്‍ ഫ്‌​ളാ​റ്റ് ന​മ്പ​ര്‍ ഡി 10​ല്‍ രാ​ജേ​ഷ് (36), ഫ്‌​ളാ​റ്റ് ന​മ്പ​ര്‍ 175ല്‍ ​സ​തീ​ഷ്‌​കു​മാ​ര്‍ (43), രാ​ജാ​ജി ന​ഗ​ര്‍ ടി​സി 26/20ല്‍ ​മു​രു​ക​ന്‍ (45), രാ​ജാ​ജി ന​ഗ​ര്‍ ഹൗ​സ് ന​മ്പ​ര്‍ 33ല്‍ ​മ​നീ​ഷ് (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി ചി​ല്ല​റ വി​ല്‍​പ്പ​ന​യ്ക്കു ത​യ്യാ​റാ​ക്കി​യി​രു​ന്ന 121 ഗ്രാം ​ക​ഞ്ചാ​വാ​ണ് പോ​ലീ​സ് റെ​യ്ഡി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സി​റ്റി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ക​ഞ്ചാ​വ് കേ​സി​ല്‍ പി​ടി​യി​ലാ​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.