ക​ല്ല​റ​യി​ൽ തെ​രു​വുനാ​യ ആ​ക്ര​മ​ണം
Sunday, June 23, 2024 6:18 AM IST
ക​ല്ല​റ : ക​ല്ല​റ​യി​ൽ തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പാ​ര​ല​ൽ കോ​ളജ് അ​ധ‍്യാ​പ​ക​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പരിക്ക്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ ക​ല്ല​റ ജം​ഗ്ഷ​നി​ൽ നി​ര​വ​ധി പേ​രെ ആക്രമിക്കാൻ ശ്രമിക്കുകയും മി​തൃ​മ്മ​ല സ്വ​ദേ​ശി പ​ത്മാ​സ​നെ ക​ടി​ക്കു​ക​യും തു​ട​ർ​ന്ന് ജം​ഗ്ഷ​നി​ലെ ഒ​രു പാ​ര​ല​ൽ കോ​ളജി​ൽ പ​ഠി​പ്പി​ച്ചു കൊ​ണ്ടി​രു​ന്ന അധ‍്യാ​പ​ക​നാ​യ രാ​ജേ​ഷി​നെ ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

സ​മീ​പ​ത്തെ മ​റ്റൊ​രു ക്ലാ​സി ലേ​ക്ക് ഓ​ടി ക​യ​റി​യെ​ങ്കി​ലും അ​വി​ടെ നി​ന്ന അ​ധ‍്യാ​പ​ക​ൻ ചെറുത്തുനിന്നതോടെ തെര ുവ് നായ പി​ൻ​വ​ലി​യു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ ക​ടി​യേ​റ്റ അ​ധ‍്യാ​പ​ക​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി നാ​യ്ക്ക​ളെ​യും ക​ടി​ച്ച നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ​യു​ണ്ടോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ .