ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Monday, June 24, 2024 6:40 AM IST
നെ​ടു​മ​ങ്ങാ​ട് : ക​ന​ത്ത മ​ഴ​യി​ൽ മ​ൺ​ക​ട്ട​കൊ​ണ്ട് നി​ർ​മി​ച്ച വീ​ട് ത​ക​ർ​ന്നു. വെ​ളി​യ​ന്നൂ​ർ ത​ട​ത്ത​രി​ക​ത്തു​വീ​ട്ടി​ൽ ഷൈ​ല​ജ (52)യു​ടെ വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്.
രാ​ത്രി​യോ​ടെ വീ​ടി​ന്‍റെ ചു​വ​രി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ട് ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഷൈ​ല​ജ​യും കു​ടും​ബ​വും ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളാ​യി സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.