ഭക്ഷ്യമേള നടത്തി ലക്ഷ്മിവിലാസം ഹൈസ്കൂൾ
1436672
Wednesday, July 17, 2024 2:34 AM IST
പോത്തൻകോട് : ലക്ഷ്മിവിലാസം ഹൈസ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. കാൻസർ ബാധിതനായ പോത്തൻകോട് സ്വദേശി ഏഴ് വയസുകാരൻ ആരവ് ശങ്കറിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിനായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.
മേള കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. വീട്ടിൽ നിന്നും തയാറാക്കി കൊണ്ടുവന്ന ഭക്ഷണങ്ങളും അവിടെവച്ച് തയാറാക്കിയ സ്നാക്സ് ഉൾപ്പെടെയുള്ളവ ഭക്ഷ്യമേളയിലുണ്ടായിരുന്നു.
പൂർവ വിദ്യാർഥികൾ അടക്കമുള്ളവർ മേളയിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് എൽ.ടി. അനീഷ് , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രാജീവ് പി.നായർ, സ്കൂൾ മാനേജർ വി. രമ, പിടിഎ പ്രസിഡന്റ് എം.എ.ഉറൂബ്, സ്റ്റാഫ് സെക്രട്ടറി എസ്.ഷീജ, എം ബാലമുരളി തുടങ്ങിവർ പങ്കെടുത്തു.