യുവാവിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍
1436680
Wednesday, July 17, 2024 2:34 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ മഞ്ചാടിമൂടിന് സമീപം വാക്കുതര്‍ക്കത്തിനിടയിൽ ഹോട്ടല്‍ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൊഴുവന്‍ കോട് ജംഗ്ഷന് സമീപം കരിക്ക് കച്ചവടം നടത്തുന്ന നെട്ടയം വിവേകാനന്ദനാര് കല്ലിംഗവിള രഹ്ന വീട്ടില്‍ രമേശന് (54) ആണ് പിടിയിലായത്.
കാഞ്ഞിരംപാറ വട്ടവിള പുത്തന്‍ വീട്ടില്‍ അജിശ്രീധരനാണ് കേസിലെ പരാതിക്കാരൻ. ഇയാൾ ജോലി ചെയ്യുന്ന ഹോട്ടലിന് മുന്നില്‍ പ്രതികളിലൊരാള്‍ അസഭ്യം പറയുന്നത് വിലക്കിയതിലുള്ള വിരോധമാണ് സംഘർത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
രമേശനും മകനും ഒരു ബന്ധുവും ചേർന്ന് ഹോട്ടലില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പ്രതിയായ രമേശൻ അജിയെ തടിക്കട്ട ഉപയോഗിച്ച് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചത്.
വട്ടിയൂര്‍ക്കാവ് സിഐ അജേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ വിനോദ്, വിജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.