ഐജെടി സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും പ്രവേശനോത്സവവും
1436683
Wednesday, July 17, 2024 6:07 AM IST
തിരുവനന്തപുരം: പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്മാർട്ട് ക്ലാസ് റൂമിന്റെയും ഡിജറ്റൽ ലാബിന്റെയും ഉദ്ഘാടനം ഇന്നു രാവിലെ 9.30 ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സർക്കാർ അംഗീകൃത പിജി, ജേർണലിസം ഡിപ്ലോമയുടെ 57-ാം ബാച്ചിന്റെ പ്രവേശനോത്സവവും മന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീണ്‍ അധ്യക്ഷത വഹിക്കും. ഐജെടി ഡയറക്ടർ ഡോ. ഇന്ദ്രബാബു സ്വാഗതവും ഫാക്കൽറ്റി പ്രതിനിധി ഡോ. പി.കെ. രാജശേഖരൻ ആശംസയും പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ നന്ദിയും പറയും. സ്മാർട്ട് ക്ലാസ് റൂം സ്പോണ്‍സറായ ക്യൂബർസ്റ്റ് കന്പനി സെക്രട്ടറി സ്വാമിനാഥൻ, പദ്ധതി നിർവഹിച്ച നോട്സ് ഇന്നവേഷൻസ് സി.ഇ.ഒ ഡോ.അനൂപ് അജിത് എന്നിവരെ ചടങ്ങിൽ ആദരിക്കും.