പബ്ലിക് ലൈബ്രറി ജില്ലാതല ക്വിസ് മത്സരം
1436960
Thursday, July 18, 2024 3:21 AM IST
നെടുമങ്ങാട്: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വെള്ളനാട് പബ്ലിക് ലൈബ്രറി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സുകുമാരൻ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ, കെ.ജി. രവീന്ദ്രൻ നായർ, പ്രധാന അധ്യാപിക ലീന രാജ്, അനീഷ്, അജിത, അനന്തു, ശരത് കൃഷ്ണ, ലൈബ്രേറിയൻ രതി എന്നിവർ പ്രസംഗിച്ചു. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ വിഭാഗത്തിൽപ്പെട്ട അഞ്ഞൂറോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഗിരീശൻ സ്വാഗതം പറഞ്ഞു. മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾക്ക് മെമന്റോയും, കാഷ് അവാർഡും നൽകി.