ആദിവാസി മഹാസഭ സെക്രട്ടേറിയറ്റ് ധർണ നടത്തി
1436963
Thursday, July 18, 2024 3:22 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി മഹാസഭ (എഎംഎസ്) സെക്രട്ടേറിയറ്റ് ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി ധർണ ഉദ് ഘാടനം ചെയ്തു.
പട്ടികവർഗ സ്ഥലങ്ങൾക്ക് ഉന്നതി, പ്രകൃതി, നഗർ തുടങ്ങിയ പേരുകൾ നൽകാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കുക, പട്ടികവർഗ വിദ്യാർഥികളുടെ മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശികയില്ലാതെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജനറൽ സെക്രട്ടറി കെ. ശശികുമാർ, ബാലൻ പൂതാടി, വെള്ളനാട് രാമചന്ദ്രൻ, ഇ.പി. അനിൽ, കെ.പി. മുരളീധരൻ, കെ.പി. ഗംഗ, കെ. ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.