നാ​ളെ പ്രാ​ര്‍​ഥ​നാ ദി​നം
Saturday, August 3, 2024 6:45 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വ​യ​നാ​ട് മേ​പ്പാ​ടി​ല്‍ ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലിലും ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ വേ​ദ​ന​യി​ല്‍ പ​ങ്ക് ചേ​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ നാ​ളെ പ്രാ​ർ​ഥ​നാ ദി​നം ആ​ച​രി​ക്കും.

പ​ള്ളി​ക​ളി​ല്‍ പ്ര​ത്യേ​ക ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ഉ​ണ്ടാ​കും. 11ന് ​ഇ​ട​വ​ക​ക​ളി​ലെ കാ​ണി​ക്ക​ക​ള്‍ ദു​രി​ത ബാ​ധി​ത​ര്‍​ക്ക് വേ​ണ്ടി സ്വ​രൂ​പീ​ക്കു​മെ​ന്നും രൂ​പ​ത അ​റി​യി​ച്ചു.


കൂ​ടാ​തെ കെ​എ​ല്‍​സി​എ, കെ​എ​ല്‍​സി​ഡ​ബ്ള്യു​എ, കെ​സി​വൈ​എം, വി​ന്‍​സ​ന്‍റ് ഡി.​പോ​ള്‍, നി​ഡ്സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും സ​മി​തി​ക​ളും ശേ​ഖ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍,

മ​റ്റി​ത​ര സ​ഹാ​യ​ങ്ങ​ള്‍ അ​താ​ത് സ​മി​തി​ക​ളും സം​ഘ​ട​ന​ക​ളും അ​വ​രു​ടെ രൂ​പ​ത ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​ത കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ക്കും. ദു​ര​ന്ത​ത്തി​ല്‍ അ​ക​പെ​ട്ട​വ​ര്‍​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്ക​ണ​മെ​ന്നും രൂ​പ​ത അ​റി​യി​ച്ചു.