ക​ര​മ​ന​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി
Tuesday, August 13, 2024 6:36 AM IST
നേ​മം: ക​ര​മ​ന​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​ന്‍റെ മ​ക​ൻ സ​ലീ​മി(44)​നെ​യാ​ണ് എ​സ്റ്റേ​റ്റ് റോ​ഡി​ലെ ക​ര​മ​ന​യാ​റി​ന്‍റെ മ​ല​മേ​ൽ​ക്കു​ന്ന് ഭാ​ഗ​ത്ത് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​ജോ​ലി ക​ഴി​ഞ്ഞ് ഇ​യാ​ൾ സു​ഹൃ​ത്ത് ദീ​പ​ക്കി​നൊ​പ്പ​മാ​ണ് കു​ളി​ക്കാ​നെ​ത്തി​യ​ത്.


ചെ​ങ്ക​ൽ​ചൂ​ള ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് സം​ഘ​മെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. ഇ​യാ​ൾ എ​സ്റ്റേ​റ്റി​നു​ള്ളി​ലെ സു​ഹൃ​ത്തി​നോ​ടൊ​പ്പ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ കു​റേ​നാ​ളാ​യി താ​മ​സി​ച്ചു വ​ന്ന​ത്. ചൊ​വ്വാ​ഴ്ച് തെ​ര​ച്ചി​ൽ വീ​ണ്ടും തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.