പൂവാർ: ബസ്സിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരുമാനൂർ ശ്രീപത്മത്തിൽ ആർ.പി. ചന്ദ്രന്റെ യും സി. അനിതലേഖയുടെയും ഏക മകൻ ശ്രീനുചന്ദ് (23) ആണ് മരിച്ചത്.
പൂവാറിനു സമീപം ഉച്ചക്കട വിരാലിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കുളത്തൂർ ഗവ. കോളജിലെ എം.എ. ഇംഗ്ലീഷ് വിദ്യാർഥിയായ ശ്രീനുചന്ദ് കോളജിലേക്കു പോകുന്ന വഴിയിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്ന സമയം ബൈക്കിന്റെ നിയന്ത്രണംതെറ്റി എതിരെവന്ന കെഎസ്ആർടി സി ബസിൽ ഇടിക്കുകയായിരുന്നു. ഉടനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. പൊഴിയൂർ പോലീസ് കേസെടുത്തു.