വാഴമുട്ടം ചന്ദ്രബാബുവിനെ ആദരിച്ചു
1451405
Saturday, September 7, 2024 6:35 AM IST
തിരുവനന്തപുരം: കർണാടക സംഗീതചരിത്രത്തിൽ എണ്ണൂറോളം മതമൈത്രി സംഗീത സദസ് പൂർത്തിയാക്കിയ മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീതസംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബുവിനെ കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ ആദരിച്ചു.
സംഗീത ലോകത്തു മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വാഴമുട്ടം ചന്ദ്രബാബു കഴിഞ്ഞ 26 വർഷവും എല്ലാ ജനുവരിയിലും ആറ്റുകാൽ ദേവീക്ഷേത്ര തിരുസന്നിധിയിൽ ശിഷ്യരുമായി ചേർന്നു സംഗീത സദസ് നടത്തിവരുന്നുണ്ട്.
അഞ്ചു വർഷമായി റമദാൻ വ്രത ദിനങ്ങളിൽ റമദാൻ സംഗീത ഉപാസനയും നടത്തിവരുന്നു. മോശ വത്സലം ശാസ്ത്രിയാരുടെ ക്രിസ്ത്യൻ കീർത്തനം ചിട്ടപ്പെടുത്തിവരുന്ന ചന്ദ്രബാബു നവംബറിൽ മോശ വത്സലം ശാസ്ത്രിയാർ കീർത്തനങ്ങൾ മാത്രം ഉൾപ്പെടുത്തി ക്രിസ്ത്യൻ ശാസ്ത്രീയ സംഗീത സദസ് തിരുവനന്തപുരത്ത് നടത്തും.