വിഴിഞ്ഞം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ അടിമലത്തുറ ശിലുവമല തീർഥാടന തിരുനാളിനു തുടക്കമായി.
അടിമലത്തുറ ഫാത്തിമ മാതാ ദേവാലയത്തിൽ ഇന്നലെ വൈകുന്നേരം 4. 30ന് നടന്ന ജപമാല റാലി ശിലുവമലയിൽ എത്തിയതോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇടവക വികാരി ഫാ. വി. വിൽഫ്രഡ് കൊടിയേറ്റുകർമം നിർവഹിച്ചു. ഈ മാസം 15 വരെ നടക്കുന്ന തിരുനാളിൽ എല്ലാ ദിവസ ജപമാല, നൊവേന, ദിവ്യബലി എന്നിവ നടക്കും. ഇന്നലെ വെെകുന്നേരം അഞ്ചിനു നടന്ന ദിവ്യബലിക്കു ഫാ. ജോയ് മുസോളിനി മുഖ്യകാർമികത്വം വഹിച്ചു. വചന പ്രഘോഷണത്തിനു ഫാ. ഡെന്നീസ് പ്രവീൺ നേതൃത്വം നൽകി.