നെയ്യാറ്റിന്‍കര: അതിയന്നൂർ പഞ്ചായത്തിലെ നിറപൊലിമ പുഷ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് വി.പി. സുനിൽകുമാർ നിർവഹിച്ചു.
അഡ്വ. അനിത, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ, അനിക്കുട്ടൻ, ബി.ടി. ബീന, സെക്രട്ടറി ഹരി ബോസ്, എ.ഇ. വിനിത, സിഡിഎസ് ചെയർപേഴ്സൺ സിന്ധു, ബി. ലത, ബിന്ദു റാണി, കൃഷി ഓഫീസർ രാജി എന്നിവര്‍ സംബന്ധിച്ചു. അതിയന്നൂർ പഞ്ചായത്തും കൃഷിഭവനും മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയും കുടുംബശ്രീയിലെ വൃന്ദാവനം ജെഎല്‍ ഗ്രൂപ്പും സംയുക്തമായാണ് കൃഷി നടത്തിയത്.