സ്മൃതിപഥം സംഗമം
1452228
Tuesday, September 10, 2024 6:36 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയുടെ ഇന്നലെകളിലേയ്ക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കര നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്മൃതിപഥം സംഗമം നടത്തി. സ്വദേശാഭിമാനി ടൗണ്‍ ഹാള്‍ അങ്കണത്തിലൊരുക്കിയ ചടങ്ങ് നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, ഡോ. എം.എ സാദത്ത്, എന്‍.കെ അനിതകുമാരി, ജെ. ജോസ് ഫ്രാങ്ക്ളിന്, ആര്. അജിത, കൗണ്‍സിലര്‍മാരായ ഗ്രാമം പ്രവീണ്‍, കെ.സി. ജയശീലി, ഗോപന്, സെക്രട്ടറി ബി. സാനന്ദസിംഗ്, ചരിത്രഗവേഷകന് വി.ജെ എബി, ഫോട്ടോ ജേര്‍ണലിസ്റ്റ് അജയന് അരുവിപ്പുറം, കാര്‍ട്ടൂണിസ്റ്റ് ഹരി ചാരുത, സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി കെ.കെ. ഷിബു, ഷിബു ആറാലുംമൂട്, ശ്രീകാന്ത് നിള, വി.എന്‍ പ്രദീപ്, ഡോ. സി.വി. സുരേഷ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
സ്വാതന്ത്ര്യസമരത്തിലെ ധീര രക്തസാക്ഷികളുടെയും വയനാട് ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെയും സ്മരണാര്‍ഥം ഏകതയുടെ മാനവ ജ്വാല തെളിച്ചു.