ശാന്തിനഗർ അ​ഗ​സ്തീ​നോ​സ് പള്ളിയി​ൽ സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി ദേ​വീ​ഭ​ക്ത​ർ
Tuesday, September 10, 2024 6:36 AM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര വെ​മ്പ​ന്നൂ​രി​നു സ​മീ​പം ശാ​ന്തി​ന​ഗ​റി​ലെ വി​ശു​ദ്ധ അ​ഗ​സ്തീ​നോ​സ് പള്ളിയിൽ ശ​ങ്ക​ര​മു​ഖ​ത്തെ ദേ​വീ​ഭ​ക്ത​ർ സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി. തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ദേ​വീ​ഭ​ക്ത​ർ മ​ത​സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ച്ച് അ​ന്ന​ദാ​നം ന​ട​ത്തി​യ​ത്.

തി​രു​നാ​ളാഘോ​ഷ​ത്തി​നെ​ത്തി​യ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ സ്നേ​ഹ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു. ദേ​വീ​ഭ​ക്ത കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളാ​യ കെ.​ അ​ജി, വാ​ളി​യ​റ അ​ജി, ജെ.​ ശ്രീ​ജി​ത്ത്, വെ​മ്പ​ന്നൂ​ർ, ആ​ർ.​പ്ര​ദീ​പ് കു​മാ​ർ, എ​സ്.​ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.


ജാ​തി​-മ​ത​ത്തി​ന​തീ​ത​മാ​യി സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​ക​ൾ ഉ​യ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ജോ​ൺ കെ.​ പുന്നൂ​സ് പ​റ​ഞ്ഞു.