പൂന്തുറ: യുവതിയെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തറ വില്ലേജില്‍ മുട്ടത്തറ വാര്‍ഡില്‍ വടുവത്ത് ക്ഷേത്രത്തിനു സമീപം ടിസി 43/1137-ല്‍ മിനിയുടെ മകള്‍ പ്രിയദര്‍ശിനി (19) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടുകൂടിയാണ് പ്രിയദര്‍ശിനിയെ വീട്ടിനുളളിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞിട്ട് ആറ് മാസമേ ആയിരുന്നുള്ളൂ. മരണ കാരണം അറിവായിട്ടില്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പൂന്തുറ പോലീസ് കേസെടുത്തു അന്വേഷിച്ചുവരുന്നു.