ഓട്ടോയിൽ കറങ്ങി മോഷണം: യുവാവും അമ്മാവനും പിടിയിൽ
Thursday, September 12, 2024 6:34 AM IST
വി​ഴി​ഞ്ഞം: മോ​ഷ്ടി​ച്ച ഓ​ട്ടോ​യി​ൽ ക​റ​ങ്ങി​ന​ട​ന്നു മോ​ഷ​ണം പ​തി​വാ​ക്കി​യ യു​വാ​വി​നെ​യും അ​മ്മാ​വ​നെ​യും വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ​നി​ന്ന് മൂ​ന്നു ഓ​ട്ടോ​റി​ക്ഷ​ക​ളും ര​ണ്ടു ബൈ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു. കാ​ഞ്ഞി​രം​കു​ളം ചാ​വ​ടി കാ​ക്ക​ത്തോ​ട്ടം കോ​ള​നി​യി​ൽ കാ​റ്റ​ത്തെ കി​ളി​ക്കൂ​ട്ടി​ൽ രാ​ജ​ന്‍റെ മ​ക​ൻ സൂ​ര​ജ് (21), സൂ​ര​ജി​ന്‍റെ അ​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ ച​ന്ദ്ര​ൻ (67) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.


ക​ഴി​ഞ്ഞ മാ​സം ച​പ്പാ​ത്ത് സ്വ​ദേ​ശി​യു​ടെ ഓ​ട്ടോ മോ​ഷ​ണം പോ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ ഇ​രു​വ​രും മു​ക്കോ​ല​യി​ൽ എ​ത്തി​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഇ​വ​രു​വ​രേ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.