രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​വും ഓണക്കിറ്റ് വിതരണവും
Friday, September 13, 2024 6:09 AM IST
നെ​ടു​മ​ങ്ങാ​ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ട്ട​പ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ഴ​ക്കേ മു​ക്കോ​ല ജം​ഗ്ഷ​നി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​വും ഭ​ക്ഷ്യധാ​ന്യക്കിറ്റ് വി​ത​ര​ണ​വും ന​ട​ത്തി. മു​ൻ കെ​പി​സി​സി പ്ര​സി​ഡന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ട്ട​പ്പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജു വ​ട്ട​പ്പാ​റ​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ങ്കു പ​ടി​പ്പു​ര​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​യം സു​കു ധാ​ന്യക്കിറ്റ് വി​ത​ര​ണം ന​ട​ത്തി. നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ, ടി. അ​ർ​ജു​ന​ൻ, അ​ഡ്വ. അ​രു​ൺ​കു​മാ​ർ, അ​ഭി​ജി​ത്ത് കു​റ്റി​യാ​ണി, വ​ട്ട​പ്പാ​റ ഓ​മ​ന, മ​രു​തൂ​ർ വി​ജ​യ​ൻ എന്നിവർ പ​ങ്കെ​ടു​ത്തു.