ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​യു​ടെ​ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും
Thursday, September 19, 2024 6:40 AM IST
വി​തു​ര: പു​ളി​ച്ചാ​മ​ല സ​ന്ധ്യ സ് പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബിന്‍റെ​യും ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പു​ളി​ച്ചാ​മ​ല ജം​ഗ്ഷ​നി​ൽ ന​ട​ന്നു.

സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ജി. സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി ​സു​ശീ​ല, ​

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ.എ​സ്. ഹാ​ഷിം, ചാ​യം സു​ധാ​ക​ര​ൻ, ത​ച്ച​ൻ​കോ​ട് വേ​ണു​ഗോ​പാ​ൽ, ബി. ​പ്ര​താ​പ​ൻ, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ആ​ർ.കെ. രാ​ഹു​ൽ, ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യ എ​സ്. സു​രേ​ന്ദ്ര​ൻ നാ​യ​ർ, ബി. പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, എ​സ്. മോ​ഹ​ന​ൻ നാ​യ​ർ, സ​ന്ധ്യ വ​യോ​ജ​ന വേ​ദി പ്ര​സി​ഡന്‍റ് പി. മോ​ഹ​ന​ൻ നാ​യ​ർ, സ​ന്ധ്യ ബാ​ല​വേ​ദി പ്ര​സി​ഡന്‍റ് കു​മാ​രി, വൈ​ഗ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.വി​നോ​ദ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി വി​നീ​ഷ് ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.


വിവിധ മേഖലകളിൽ മിക വു കൈവരിച്ച ക​വി​യും മുൻ പ്ര​ഫ​സ​റു​മാ​യ ചാ​യം ധ​ർ​മരാ​ജ​ൻ, റെ​സ്ക്യൂഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദി​നു​മോ​ൻ, സ​ന്തോ​ഷ് കു​മാ​ർ, പൊ​തു​സേ​വ​ക​നാ​യ ര​ഞ്ജി​ത്ത് ഇ​സ്രാ​യേ​ൽ, ക​വ​യി​ത്രി ക​ലാ​പ​ത്മ​രാ​ജ്, സ​ന്തോ​ഷ് ക​ലാ​ക്ഷേ​ത്ര, വി​നീ​ത് ക​ലാ​ക്ഷേ​ത്ര, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ശ്നോ​ത്ത​രി വി​ജ​യി​യാ​യ മാ​സ്റ്റ​ർ നി​ര​ഞ്ജ​ൻ, വെ​റ്റി​റിന​റി സ​യ​ൻ​സ് ബി​രു​ദധാ​രി​യാ​യ ഡോ: ​രേ​വ​തി ച​ന്ദ്ര​ൻ, എംബിഎ ​ബി​രു​ദ​ധാ​രി​യാ​യ എം.എ​സ്. അ​രു​ണി​മ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.