ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് ഗാന്ധിയൻ ദർശനങ്ങൾ: കെ. മുരളീധരൻ
1458615
Thursday, October 3, 2024 4:38 AM IST
തിരുവനന്തപുരം: ഗാന്ധിയൻ ദർശനങ്ങളാണ് അഹിംസാ സിദ്ധാന്തത്തിലൂടെ ഭാരതത്തെ സ്വതന്ത്രമാക്കിയതെന്നും ഗാന്ധിയൻ ചിന്തകളെയും മൂല്യങ്ങളെയും തമസ്കരിച്ചാൽ രാജ്യം ശിഥിലമാകുകയും അരാജകത്വത്തിലേക്കു നീങ്ങുകയും ചെയ്യുമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ.
മഹാത്മജിയെ വെടിവെച്ചു കൊന്ന പ്രത്യയശാസ്ത്രത്തിന്റെ പിൻമുറക്കാർ ഗാന്ധിയൻ ചിന്താധാരകളെ ഇല്ലാതാക്കാനും രാജ്യത്ത് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കാനും ശ്രമിക്കുന്നതിനെതിരെ രംഗത്തുവരാനുള്ള ഉത്തരവാദിത്തം ദേശസ് നേഹികളായ ഏവർക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി ഗാന്ധി ദർശൻ സമിതി ഗാന്ധി പാർക്കിൽ സം ഘടിപ്പിച്ച സ്നേഹസംഗമ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഹാത്മജിയുടെ പ്രതിമയിൽ നൂറു കണക്കിനു പ്രവർത്തകർ ചേർന്നു പുഷ് പാർച്ചന നടത്തിയ ശേഷമാണ് യോഗം ആരംഭിച്ചത്. ഗാന്ധിദർശൻ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമ്പറ നാരായണൻ ദേശരക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ് ണൻ, ഡിസിസി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, ജനറൽ സെക്രട്ടറി കോട്ടമുകൾ സുഭാഷ്, ഭാരവാഹികളായ നദീറാ സുരേഷ്, പള്ളിക്കൽ മോഹനൻ, വിഴിഞ്ഞം ഹനീഫ, രവീന്ദ്രൻ നായർ, അമൃതകൗർ, ജ്യോതിഷ് കുമാർ, പി.കെ. വിജയകുമാർ, വി. വിജയകുമാർ, ലീലാമ്മ ഐസക്, എം. സോളമൻ, പട്ടം മുരുകേശൻ, ആർ. രഘു, പ്രദീപ് അരിക്കൽ, വി. ഹരികുമാർ, അഹമ്മദ് കബീർ, മെയ്തീൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.