ഫാത്തിമപുരം പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാളിനു കൊടിയേറി
1459088
Saturday, October 5, 2024 6:40 AM IST
ഫാത്തിമാപുരം: പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. കോസ്മസ് കെ. തോപ്പിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. പുത്തൻതോപ്പ് വികാരി ഫാ. ആന്റോ ഡിക്സണ്‍ മുഖ്യകാർമികനായി അർപിച്ച കൊടിയേറ്റ് ദിവ്യബലിയിൽ ഫാ. ഷാജിൻ ജോസ് വചന പ്രഘോഷണം നടത്തി.
ഇടവക ദിനമായ ഇന്ന് മതബോധന, ബിസിസി, യുവജന വാർഷികം നടക്കും. 12ന് സന്ധ്യാവന്ദന ശുശ്രൂഷയും തിരുനാൾ ദിനമായ 13ന് രാവിലെ 10.30ന് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി. തുടർന്ന് കൊടിയിറക്കും സ്നേഹവിരുന്നും ഉണ്ടായിരിക്കും.