സൈക്കിൾ റാലിക്കു സ്വീകരണം നൽകി
1224393
Sunday, September 25, 2022 12:02 AM IST
പെരിന്തൽമണ്ണ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന ഹൃദയരോഗ്യ ബോധവത്ക്കരണ സൈക്കിൾ റാലിക്ക് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ സ്വീകരണം നൽകി.
സ്വീകരണത്തോടനുബന്ധിച്ച് ചേർന്ന ബോധവത്കരണ സെമിനാർ ആശുപത്രി വൈസ് ചെയർമാൻ ഡോ. വി.യു.സീതി ഉദ്ഘാടനം ചെയ്തു. ടീം ക്യാപ്റ്റൻ ഡോ. എഡ്വിൻ ഫ്രാൻസിസ് വിശദീകരണം നടത്തി. ആശുപത്രി ഡയറക്ടർ ടി.കെ. കരുണാകരൻ, ജനറൽ മാനേജർ എം. അബ്ദുനാസിർ, ഡോ. ആഷിഷ് നായർ, ഡോ. മുഹമ്മദ് ഷിജു, ഡോ. ആനന്ദ് ശ്രീറാം എന്നിവർ സ്വീകരണത്തിനു നേതൃത്വം നൽകി. ആശുപത്രി ചെയർമാൻ ഡോ. എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. സുനിൽ പിഷാരടി, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. മോഹൻദാസ് എന്നിവർ പറഞ്ഞു.