ബിഡിഒയെ കരാറുകാരൻ കൈയേറ്റം ചെയ്തതായി പരാതി
1244667
Thursday, December 1, 2022 12:25 AM IST
നിലന്പൂർ: നിലന്പൂർ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറെ കരാറുകാരൻ കൈയേറ്റം ചെയ്തതായി പരാതി. വഴിക്കടവ് സ്വദേശി വി.പി സുനിലിനെതിരെയാണ് നിലന്പൂർ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ(ബിഡിഒ) എ.ജെ സന്തോഷ് നിലന്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന് പരാതി നൽകിയത്.
ചാലിയാർ പഞ്ചായത്തിലെ പാലക്കയം കോളനിയിലെ ഒരു പ്രവൃത്തി ടെൻഡർ തുകയേക്കാൾ കുറഞ്ഞ തുകക്ക് ഇയാൾ ടെൻഡർ വിളിച്ചിരുന്നു. എന്നാൽ ഈ തുകക്ക് പ്രവൃത്തി നടത്താനാകില്ലെന്നും ഇയാൾ നേരത്തെ വഴിക്കടവ് പഞ്ചായത്തിൽ ഒരു പ്രവൃത്തി കുറഞ്ഞ തുകക്ക് ടെൻഡർ ചെയ്ത് പൂർത്തീകരിക്കാതെ ഉപേക്ഷിക്കുകയാണെന്നും കണ്ടെത്തിയതിനാൽ രണ്ടാഴ്ച മുന്പ് നടന്ന നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ബോർഡ് യോഗത്തിൽ ടെൻഡർ റദ്ദാക്കുകയും ചെയ്തു. ഇതേ തുടർനന്നാണ്കൈയേറ്റം ചെയ്യുകുകയും അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയുമായിരുന്നുവെന്നു ബിഡിഒ പരാതിയിൽ പറയുന്നു.