തേഞ്ഞിപ്പലത്ത് സംയുക്ത ക്രിസ്മസ് ആഘോഷം 23ന്
1245886
Monday, December 5, 2022 12:39 AM IST
തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്തെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ എക്യുമിനിക്കൽ ഫെല്ലോഷിപ്പ് ഈ വർഷം സംയുക്ത ക്രിസ്മസ് ആഘോഷം 23നു വൈകുന്നേരം ആറിനു തേഞ്ഞിപ്പലം സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച യോഗത്തിൽ ജനറൽ കണ്‍വീനറായി രാജേഷ് (വികാരി, ബദേൽ മാർത്തോമ ചർച്ച്), പ്രസിഡന്റായി ഒ. മത്തായി (സെന്റ് ഓർത്തഡോക്സ് ഗ്രിഗോറിയോസ് ചർച്ച്), സെക്രട്ടറിയായി സി.ജെ ആന്റോ (സെന്റ് മേരീസ് ചർച്ച്), ട്രഷററായി സെലിൻ (സെന്റ് അക്വിനാസ് ചർച്ച്) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി കെ.വി അഗസ്റ്റിൻ (സെന്റ് മേരീസ് ചർച്ച്), ഷൈൻ ഇ. ജോസഫ് (ബദേൽ മാർത്തോമ ചർച്ച്), ഹെലൻ (സെന്റ് അക്വിനാസ് ചർച്ച്) എന്നിവരെയും തെരഞ്ഞെടുത്തു. സി. ഇസഡ് ഡേവിസ് (ബദേൽ മാർത്തോമ ചർച്ച്), ഡോ.കെ. സീമ (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളിലേക്കുള്ള കണ്‍വീനർമാരായി ഷൈൻ ഇ. ജോസഫ് (പ്രോഗ്രാം), ഇ.എസ് മാർഗരേത്ത് (ഡക്കറേഷൻ), ഏലിയാസ് (ഭക്ഷണം), സെലിൻ (ഫിനാൻസ്), പി.പി പൗലോസ് (പബ്ലിസിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു.