വടക്കാങ്ങര അംശം ദേശം ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു
1261290
Monday, January 23, 2023 12:46 AM IST
മക്കരപറന്പ: വരമൊഴിയായും വാമൊഴിയായും ഒരു പ്രവാസിയുടെ പത്തു വർഷത്തെ ചരിത്ര അന്വേഷണം പുറത്തിറങ്ങി.
പ്രാദേശിക ചരിത്ര അന്വേഷകൻ അബ്ദുറഹിമാൻ കുറ്റിക്കാട്ടിൽ പത്തു വർഷത്തെ അന്വേഷണ പഠനത്തിലൂടെ തയാറാക്കിയ വടക്കാങ്ങര അംശം ദേശം ചരിത്ര പുസ്തകത്തിന്റെ പ്രകാശനം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, റിട്ട. ഡിജിപി അഡ്വ.സി.ശ്രീധരൻ നായർ മഞ്ചേരിക്ക് നൽകി നിർവഹിച്ചു. സി.പി. സൈതലവി മുഖ്യപ്രഭാഷണം നടത്തി.
എം.മൊയ്തു. അധ്യക്ഷനായിരുന്നു. കെ.കെ.ബഷീർ ഹുസൈൻ തങ്ങൾ, കരുവള്ളി അബു, തെക്കത്ത് അഹമ്മദ്, വി.അബ്ദുസലാം, പി. മുഹമ്മദ്, ഹംസ ദാരിമി കാളികാവ്, സി.അബു, കെ.വാസുദേവൻ, ഗ്രന്ഥകാരൻ അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ, എഡിറ്റർ കരീം തോണിക്കടവത്ത്, ബീരാൻ പുതിയ പറന്പത്ത് എന്നിവർ പ്രസംഗിച്ചു.