തെരുവുവിളക്കുകളില്ല; മാലാപറന്പ് റോഡിൽ രാത്രിയാത്ര ക്ലേശകരം
1262885
Sunday, January 29, 2023 12:04 AM IST
കൊളത്തൂർ: പെരിന്തൽമണ്ണ -വളാഞ്ചേരി സംസ്ഥാനപാത കടന്നു പോകുന്ന മാലാപറന്പിൽ രാത്രിയിലെ വാഹനയാത്ര ഭീതിയിൽ. പാതയോരങ്ങളിൽ തെരുവുവിളക്കുകൾ ഇല്ലാത്തതാണ് യാത്രക്കാരെ വലക്കുന്നത്. ഒരു വശത്ത് വൻ താഴ്ചയും കൊടുംവളവുകളുമുള്ള ഈ ഭാഗത്ത് വഴിവിളക്കുകൾ പേരിനു പോലുമില്ല. നേരം ഇരുട്ടിയാൽ ഇരു ചക്രവാഹന യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. വെളിച്ചമില്ലാത്തതിനാൽ മുന്നറിയിപ്പ് ബോർഡുകൾ
കാണാത്ത സ്ഥിതിയുണ്ട്. മാലാപറന്പിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ല. മാലിന്യ അവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ ഇരുചക്രവാഹന യാത്രക്കാർക്കു ഭീഷണിയുയർത്തുകയാണ്. മാലാപറന്പ് ചോല മുതൽ ഓണപ്പുട അടിവാരം വരെയുള്ള വിജനമായ ഭാഗത്താണ് രാത്രിയിലെ യാത്ര പ്രയാസകരമാകുന്നത്.