ഉന്നത വിജയികളെ വ്യാപാരികൾ അനുമോദിച്ചു
1300662
Wednesday, June 7, 2023 12:02 AM IST
കരുവാരകുണ്ട്: ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും അകാലത്തിൽ മരിച്ച വ്യാപാരികളുടെ കുടുംബങ്ങൾക്ക് ധനസഹായ വിതരണവും നടത്തി. കരുവാരക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കരുവാരകുണ്ട് യുണിറ്റിലെ മരണപ്പെട്ട വ്യാപാരികളുടെ കുടുംബത്തിനാണ് ധനസഹായവും എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയവർക്ക് കാഷ് അവാർഡും വിതരണവും നടത്തിയത്. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഹംസ സുബ്ഹാൻ അധ്യക്ഷത വഹിച്ചു.
യൂത്ത് വിംഗ് പ്രസിഡന്റ് എം. നാസർ, സെക്രട്ടറി എം.കെ. ആരിഫ് തുടങ്ങിയവർ പ്രസംഗിച്ചു. എക്സിക്യൂട്ടിവ് മെംബർമാരായ നസീം ചെറി, അബു അൽഫ, അലി ഒ.പി. മുഹമ്മദ് പൊടുവണ്ണി, ലത്തിഫ് വാക്കയിൽ, സി.ടി. അബ്ദുറഹ്മാൻ, എം.കെ. മുഹമ്മദ്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജോയ് ചെറിയാൻ വയലിൽ സ്വാഗതം പറഞ്ഞു.