റോളർ സ്കൈറ്റിംഗ് ചാന്പ്യൻഷിപ്പ് : മെഡൽ നേട്ടവുമായി ഏഴു വയസുകാരൻ
1338167
Monday, September 25, 2023 1:48 AM IST
അങ്ങാടിപ്പുറം: ജില്ലാ റോളർ സ്കൈറ്റിംഗ് ചാന്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം തവണയും മെഡൽ നേട്ടവുമായി അങ്ങാടിപ്പുറത്തെ ഏഴുവയസുകാരൻ ഖിദാഷ്ഖാൻ പുത്തനങ്ങാടി ശ്രദ്ധ നേടുന്നു.
7- 9 വിഭാഗത്തിലാണ് ഖിദാഷ്ഖാന്റെ നേട്ടം. ഇൻലൈൻ റോഡ് സ്വർണമെഡൽ, ഇൻലൈൻ റിംഗ് 1000 വെങ്കലം മെഡലുമാണ് നേടിയത്. പെരിന്തൽമണ്ണ ടൊർനാഡോ ക്ലബിന്റെ കീഴിൽ നിഷാദ് നെല്ലിശേരി രാമപുരമാണ് പരിശീലനം നൽകുന്നത്.
അധ്യാപക ദന്പതികളായ ഫിറോസ്ഖാൻ പുത്തനങ്ങാടിയുടെയും ഫാത്തിമത്ത് സഹ്നയുടെയും മൂത്ത മകനാണ് ഖിദാഷ്ഖാൻ. സംസ്ഥാന മത്സരത്തിനുള്ള തയാറെടുപ്പിലാണ് ഈ മിടുക്കൻ.