നിലമ്പൂര്‍ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി
1461182
Tuesday, October 15, 2024 1:44 AM IST
എടക്കര: നിലമ്പൂര്‍ ഉപജില്ലാ ശാസ്ത്രോത്സവത്തിന് വഴിക്കടവ് മണിമൂളി ക്രിസ്തുരാജ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകളാണ് ശാസ്ത്രോത്സവത്തില്‍ നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ബെന്നി മുതിരകാലായില്‍ മുഖ്യസന്ദേശം നല്കി. ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തില്‍, മറ്റു ജനപ്രതിനിധികളായ അനിജ സെബാസ്റ്റ്യന്‍, ബാബു ഏലക്കാടന്, ജെയ്മോള്‍ വര്‍ഗീസ്, സിന്ധു രാജന്, ഹഫ്സത്ത് പുളിക്കല്‍, പി.കെ. അബ്ദുള്‍ കരീം, പി.പി. ഷിയാജ്, ഡയറ്റ് ഫാക്കല്‍റ്റി ഡോ. ബാബു വര്‍ഗീസ്, നിലമ്പൂര്‍ എഇഒ കെ. പ്രേമാനന്ദ്, ബിപിസി മനോജ്കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍, മരിയ ചാന്ദ്നി ജോസഫ്, പിടിഎ പ്രസിഡന്റ് ജൂഡി തോമസ്, എം.എം. അബ്ദുറഹ്മാന്, കെ. സന്തോഷ്, ടാജ് തോമസ്, ജസ്മല്‍ പുതിയറ, ആര്. ജയകൃഷ്ണന്, ബിനോ വി. ഇഞ്ചപ്പാറ എന്നിവര്‍ സംബന്ധിച്ചു. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്യും.