ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: മാ​ധ്യ​മ​ങ്ങ​ൾ എം​സി​എം​സി നി​രീ​ക്ഷ​ണ​ത്തി​ൽ: പെ​യ്ഡ് ന്യൂ​സു​ക​ളും പ​ര​സ്യ​ങ്ങ​ളും നി​രീ​ക്ഷി​ക്കും
Saturday, April 13, 2024 5:48 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (എം​സി​എം​സി) യു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം. മാ​ധ്യ​മ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ​ര​സ്യ​ങ്ങ​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലി​നു​മാ​യി 15 അം​ഗ ടീ​മാ​ണ് വി​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ നി​രീ​ക്ഷ​ണ സെ​ൽ ടി​വി ചാ​ന​ലു​ക​ൾ, അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ൾ, ന​വ​മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​വും പ​രി​ശോ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വ​രെ കൃ​ത്യ​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പു​വ​രു​ത്തും വി​ധ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

പെ​യ്ഡ് ന്യൂ​സു​ക​ൾ നി​രീ​ക്ഷി​ക്കു​ക​യും പ​ത്ര, ദൃ​ശ്യ, ശ്രാ​വ്യ, ഇ​ല​ക്‌​ട്രോ​ണി​ക് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ക​യു​മാ​ണ് എം​സി​എം​സി സം​വി​ധാ​ന​ത്തി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​റു​ടെ കീ​ഴി​ലു​ള്ള ജി​ല്ലാ​ത​ല മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്. പ​ത്ര​ങ്ങ​ൾ, ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ, പ്രാ​ദേ​ശി​ക കേ​ബി​ൾ ചാ​ന​ലു​ക​ൾ, റേ​ഡി​യോ, സാ​മൂ​ഹി​ക ന​വ​മാ​ധ്യ​മ​ങ്ങ​ൾ, എ​സ്എം​എ​സ്/ വോ​യ്സ് മെ​സേ​ജ​സ്, തീ​യ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് മാ​ധ്യ​മ സ​ങ്കേ​ത​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ വീ​ഡി​യോ, ഓ​ഡി​യോ പ്ര​ദ​ർ​ശ​നം, ഇ-​പേ​പ്പ​റു​ക​ൾ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ, വെ​ബ്സൈ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ പ​ര​സ്യ​ങ്ങ​ൾ​ക്കും മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം.

പോ​ളിം​ഗ് ദി​വ​സ​വും തൊ​ട്ടു മു​ൻ​പു​ള്ള ദി​വ​സ​വും അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്കും മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്. അം​ഗീ​കാ​രം ഇ​ല്ലാ​തെ പ​ര​സ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ്, എ​ഡി​എം കെ. ​ദേ​വ​കി, നോ​ഡ​ൽ ഓ​ഫീ​സ​റും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റു​മാ​യ പി. ​റ​ഷീ​ദ് ബാ​ബു, ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ എം.​വി. പ്ര​ജി​ത്ത് കു​മാ​ർ, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ഗി​രീ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി കെ. ​നി​സാം എ​ന്നി​ങ്ങ​നെ ആ​റം​ഗ സ​മി​തി​യാ​ണ് മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.