വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ ച​തി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: ആ​നി രാ​ജ
Saturday, April 13, 2024 5:48 AM IST
അ​രി​രാ​റ്റു​കു​ന്ന്: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ജ​ന​ങ്ങ​ൾ പ​ര​സ്പ​രം സ്നേ​ഹ​ത്തോ​ടെ​യും സ​ഹ​വ​ർ​ത്തി​ത്ത​ത്തോ​ടെ​യും ജീ​വി​ക്കു​ന്ന​ത് കാ​ണു​ന്പോ​ൾ ചി​ല വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്ക് സ​ഹി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ. ​സു​രേ​ന്ദ്ര​ന്‍റെ ഗ​ണ​പ​തി​വ​ട്ടം പ്ര​സ്താ​വ​ന​യെ​ന്നും ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി ആ​നി രാ​ജ.

സ്ഥാ​നാ​ർ​ഥി​യു​ടെ ര​ണ്ടാം ഘ​ട്ട പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​നി രാ​ജ. ഇ​ന്ന​ലെ രാ​വി​ലെ അ​തി​രാ​റ്റ്കു​ന്നി​ൽ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​പ്പാ​ട്, അ​ത്തി​നി​ലം, മീ​ന​ങ്ങാ​ടി, പു​റ്റാ​ട്, തൊ​വ​രി​മ​ല, മ​ല​വ​യ​ൽ, മാ​ട​ക്ക​ര, ത​വ​നി, കാ​ക്ക​മ​ല, തേ​ല​ന്പ​റ്റ, ക​രി​പ്പൂ​ര്, കു​പ്പാ​ടി, കൈ​പ്പ​ഞ്ചേ​രി, മ​ണി​ച്ചി​റ, പാ​പ്ല​ശേ​രി, മ​ണ​ൽ​വ​യ​ൽ, ഭൂ​ദാ​നം, മീ​നം​കൊ​ല്ലി, അ​മ​ര​ക്കു​നി, സീ​താ​മൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം ഉ​ദ​യ​ക്ക​വ​ല​യി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.

ശ​ശി, ടി.​ജെ. ചാ​ക്കോ​ച്ച​ൻ, ബെ​ന്നി കു​റു​ന്പാ​ല​കോ​ട്ട, എ.​വി. ജ​യ​ൻ, പ​ന​മു​ട ജോ​സ്, പി.​വി. ബേ​ബി, ജ​യ​പ്ര​കാ​ശ്, സ​ജി വ​ർ​ഗീ​സ്, ബീ​ന വി​ജ​യ​ൻ, കെ.​സി. റോ​സ​ക്കു​ട്ടി, ടി.​സി. ഗോ​പാ​ല​ൻ, സ്ക​റി​യ, പി.​കെ. ബാ​ബു, വി​രേ​ന്ദ്ര​കു​മാ​ർ, പി.​എം. ജോ​യ് എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.