വ​ര​ൾ​ച്ച നേ​രി​ടാ​ൻ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Sunday, April 14, 2024 5:56 AM IST
പു​ൽ​പ്പ​ള്ളി: ക​ഠി​ന​മാ​യ വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ല​മ​ർ​ന്ന പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന, ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് മ​ര​കാ​വ് യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും കി​ണ​റു​ക​ളും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളും വ​റ്റി​വ​ര​ളു​ക​യാ​ണ്. ഈ ​അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഫ​ണ്ടും അ​നു​മ​തി​യും ന​ൽ​ക​ണം.

എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം. കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ.​സാ​ജു കൊ​ല്ല​പ്പി​ള്ളി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ൽ​സ​ണ്‍ മാ​ളി​യേ​ക്ക​ൽ, ബി​ജു ഞാ​യ​പ്പി​ള്ളി, സ​ജി വി​ത​യ​ത്തി​ൽ, വി​ജി​ഷ ച​ക്ക​ട്ടു​കു​ടി, ബീ​ന കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, സ്ക​റി​യ ഏ​റ​നാ​ട്ട്, ജോ​യി ച​ക്ക​ട്ടു​കൂ​ടി, ബെ​ന്നി മ​റ്റം, സാ​ജു പാ​റ​ക്ക​ൽ, ബേ​ബി കൈ​ത​ക്കോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.