ബ​ത്തേ​രി​യു​ടെ പേ​ര് മാ​റ്റു​മെ​ന്ന പ്ര​സ്താ​വ​ന ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ൻ: എ​എ​പി യൂ​ത്ത് വിം​ഗ്
Sunday, April 14, 2024 5:56 AM IST
ക​ൽ​പ്പ​റ്റ: പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യാ​ൽ ബ​ത്തേ​രി​യു​ടെ പേ​ര് ഗ​ണ​പ​തി​വ​ട്ടം എ​ന്നാ​ക്കു​മെ​ന്ന എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന നാ​ട് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നു​ള്ള ബി​ജെ​പി ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി യൂ​ത്ത് വിം​ഗ് ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ല​യി​ൽ വ​ർ​ഗീ​യ ചേ​രി​തി​രി​വു​ണ്ടാ​ക്കി നേ​ട്ട​മു​ണ്ടാ​ക്ക​മെ​ന്ന​ത് ബി​ജെ​പി​യു​ടെ വ്യാ​മോ​ഹ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. പ്ര​സി​ഡ​ന്‍റ് ശ്രേ​യ​സ് മ​ണി​ങ്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി അ​സ്ലം മാ​ന​ന്ത​വാ​ടി, ട്ര​ഷ​റ​ർ ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.