വയനാട്ടിൽ മഴയളവിൽ വലിയ ഏറ്റക്കുറച്ചിൽ
1576807
Friday, July 18, 2025 5:51 AM IST
കൽപ്പറ്റ: ബുനാഴ്ച പകലും രാത്രിയും ജില്ലയിലെ പടിഞ്ഞാറത്തറയിൽ പെയ്തത് കനത്ത മഴ. ജില്ലയിൽ ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് പടിഞ്ഞാറത്തറ കണ്ട്രോൾ ഷാഫ്റ്റ് ഭാഗത്ത്-333 മില്ലി മീറ്റർ.
കോട്ടത്തറ പഞ്ചായത്തിലെ കുറുന്പാലക്കോട്ടയിൽ 234 എംഎം മഴ രേഖപ്പെടുത്തി. മുട്ടിൽ പഞ്ചായത്ത് പരിധിയിലെ കാരാപ്പുഴ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് കുറഞ്ഞ മഴ രേഖപ്പെടുത്തിയത്-2 എംഎം. മറ്റുചില സ്ഥലങ്ങളിൽ ലഭിച്ച മഴയുടെ കണക്ക്: കുഞ്ഞാം-210 എംഎം, വാളാംതോട്-208, അയനിക്കൽ-186, നിരവിൽപുഴ-183, തൊണ്ടർനാട് വില്ലേജ് ഓഫീസ്-182, ലക്കിടി-172, മക്കിയാട്-161, ആലാറ്റിൽ വട്ടോളി-154, എടവക ഒരപ്പ്-153, കാപ്പിക്കളം-145, കോറോം-145, തേറ്റമല എസ്റ്റേറ്റ്-138, പുത്തുമല-137, കള്ളാടി-137, തവിഞ്ഞാൽ എസ്റ്റേറ്റ്-136, പൊഴുതന മേൽമുറി-135, വൈത്തിരി മാങ്ങാടൻകുന്ന്-135,
പടിഞ്ഞാറത്തറ അരിച്ചൽ കവല-134, വരയാൽ-134, കുറിച്യർമല എസ്റ്റേറ്റ്-133, കാപ്പാട്ടുമല-133, മണിക്കുന്നുമല-126, തലമല-126, മംഗലശേരിമല-124, തരിയോട് എട്ടാംമൈൽ-119, വൈത്തിരി വട്ടപ്പാറ-117, പഴയ വൈത്തിരി-116, വേങ്ങാക്കോട്-113, എടവക പാലമുക്ക്-113, വെങ്ങപ്പള്ളി വാവാടി-112, മാടക്കുന്ന്-110, തവിഞ്ഞാൽ വില്ലേജ് ഓഫീസ്-110, മേപ്പാടി എളന്പിലേരി-105, പാലവയൽ-10-5, തൃക്കൈപ്പറ്റ വില്ലേജ് ഓഫീസ്-104,
ഒഴുക്കൻമൂല-103, ബേങ്ങത്തോട്-102, പാലേരി-102, വെള്ളന്പാടി-102, തലപ്പുഴ-101, ചിറക്കര-99, മണിയങ്കോട്-98, അട്ടമല-97, കൽപ്പറ്റ ഹൈഡ്രോളജി-97, ചെന്പ്ര എസ്റ്റേറ്റ്-97, ആനോത്ത്-96, തരിയോട്-94, മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ-92, നീലിക്കാപ്പ്-89, ചൂരൽമല-88, നന്പ്യാർകുന്ന്-87, കരടിപ്പാറ-86, ചിറക്കര യുഡി-86, താഴത്തൂർ-84, നീലിമല-83, അന്പലവയൽ മഞ്ഞപ്പാറ-83, പാണ്ടിക്കടവ്-83, കൽപ്പറ്റ ഗവ.കോളജ്-83, പനങ്കണ്ടി-81,
കാരക്കാമല-80, മാനന്തവാടി-80, കരണി-77, ജസി എസ്റ്റേറ്റ്-77, ഓടവയൽ-76, ചീരാൽ-76, ബത്തേരി ശ്രേയസ്-75, മീനങ്ങാടി 54-72, തരുവണ-71, കാരാപ്പുഴ ഡാം-71, കൊയിലേരി-70, വാഴവറ്റ-70, പനമരം-69, പൂതാടി സിസി-68, തിരുനെല്ലി-66, എടവക ഹിൽബ്ലൂംസ് സ്കൂൾ-65, നെല്ലിക്കര-62, മൊതക്കര-61, നീർവാരം പാലം-59, മൂലങ്കാവ്-57, നായ്ക്കെട്ടി-57,
പുഞ്ചവയൽ-56, കേണിച്ചിറ-56, ചീയന്പം-55, കല്ലൂർ-51, ഏച്ചോം തുടി-52, പുൽപ്പള്ളി ആനപ്പാറ-49, ബത്തേരി പഴേരി-48, കാട്ടിക്കുളം-47, ബാവലി-42, മുള്ളൻകൊല്ലി കടന്പൂർ-41, പാൽവെളിച്ചം-36, മുള്ളൻകൊല്ലി-33, മരക്കടവ്-27, അപ്പപ്പാറ-24, കബനിഗിരി-20, ഓടപ്പള്ളം ഗവ.സ്കൂൾ-16, കുപ്പാടി എഡബ്ല്യുഎസ്-5 എംഎം.