പുലി വിശ്രമിക്കുന്ന വീഡിയോ വൈറലായി
1576817
Friday, July 18, 2025 5:57 AM IST
ഗൂഡല്ലൂർ: ഉൗട്ടി-മൈസൂർ ദേശീയ പാതയിൽ ഗൂഡല്ലൂരിനടുത്ത് റോഡിൽ പുലി വിശ്രമിക്കുന്ന വീഡിയോ വൈറലായി. പുലി റോഡിൽ കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതുവഴി വന്ന വിനോദ സഞ്ചാരികളാണ് ചിത്രം മൊബൈലിൽ പകർത്തിയത്. പുലി ദീർഘനേരം റോഡിൽ നിലയുറപ്പിച്ചത് ഡ്രൈവർമാരെ ഭീതിയിലാക്കി. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ പ്രയാസത്തിലായത്.