ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
1577109
Saturday, July 19, 2025 6:01 AM IST
കൽപ്പറ്റ: ജില്ലാ കോണ്ഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ഡിസിസി ഓഫീസിൽ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ജീവിതം ഭരണാധികാരികൾക്കും പൊതുപ്രവർത്തകർക്കും മാതൃകയാണെന്നു അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് വിലമതിക്കാനാകാത്ത സംഭാവനകളാണ് ഉമ്മൻ ചാണ്ടി നൽകിയതെന്നു അദ്ദേഹം അനുസ്മരിച്ചു.
ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. ജയലക്ഷ്മി, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, എം.എ. ജോസഫ്, പി.ടി. ഗോപാലക്കുറുപ്പ്,
ബിനു തോമസ്, നിസി അഹമ്മദ്, എം. വേണുഗോപാൽ, ഒ.ആർ. രഘു, പി.കെ. അബ്ദുറഹ്മാൻ, പി.വി. ജോർജ്, സി. ജയപ്രസാദ്, വിജയമ്മ, ബീന ജോസ്, കമ്മന മോഹനൻ, ഇ.എ. ശങ്കരൻ, കെ.വി. പോക്കർ ഹാജി, സുരേഷ് ബാബു, പോൾസണ് കൂവക്കൽ, ജിനി തോമസ്, ഇ.വി. ഏബ്രഹാം, സുരേഷ് ബാബു വാളാൽ, ഡിന്േറാ ജോസ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ് സംഘടിപ്പിച്ചു. കെപിസിസി മെംബർ പി.പി. ആലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.കെ. രാജേന്ദ്രേൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി. ജയപ്രസാദ്, യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, കെ. അജിത, കെ. ശശികുമാർ, സുനീർ ഇത്തിക്കൽ, മുഹമ്മദ് ഫെബിൻ, മാടായി ലത്തീഫ്, ഷബീർ പുത്തൂർവയൽ, പി.എം. മാത്യു, ലത്തീഫ് കാരാട്ട്, എം.വി. ഷനൂബ് എന്നിവർ പ്രസംഗിച്ചു.
കോട്ടത്തറ: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. പ്രസിഡന്റ് സി.സി. തങ്കച്ചൻ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു വാളൽ, എം.വി. ടോമി, സി.കെ. ഇബ്രായി, ടി. ഇബ്രാഹിം, ഇ.എഫ്. ബാബു, പി.എൽ. അനീഷ്, പി.ഇ. വിനോജ്, വി.കെ. ശങ്കരൻകുട്ടി, ജോസഫ് ആന്റണി, രാജേഷ് പോൾ, വി.ജെ. സ്റ്റീഫൻ, പ്രജീഷ് ജയിൻ എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: കേരള എൻജിഒ അസോസിയേഷൻ സിവിൽ സ്റ്റേഷനിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്തു. കേരളീയരുടെ മനസുകൾ കീഴടക്കിയ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
ടി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.കെ. ജിതേഷ്, ലൈജു ചാക്കോ, എൻ.വി. അഗസ്റ്റിൻ, ഇ.വി. ജയൻ, ശരത് ശശിധരൻ, കെ.ജി. പ്രശോഭ്, നിഷ മണ്ണിൽ, വി. മുരളി, കെ.സി. ജിനി, റെജീസ് കെ. തോമസ്, സി.ആർ. രമ്യ എന്നിവർ പ്രസംഗിച്ചു.
വൈത്തിരി: എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് ഓഫീസിനു മുന്പിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു ഉദ്ഘാടനം ചെയ്തു. പത്താം ശന്പള പരിഷ്കരണം ഉൾപ്പെടെ ജീവനക്കാരെ വിശ്വാസത്തിലെടുത്തുള്ള സമീപനം സ്വീകരിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നു അദ്ദേഹം പറഞ്ഞു.
കൽപ്പറ്റ ബ്രാഞ്ച് പ്രസിഡന്റ് ബെൻസി ജേക്കബ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ ചിറയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. കെ. രമേശ്, കെ.ജി. വേണു, ബി. നാരായണൻ, ടി.ജെ. വക്കച്ചൻ, സാബു ഏബ്രഹാം, എ.എൻ. സന്തോഷ്, രാജേഷ്കുമാർ, ഫെമിൻ ഫ്രാൻസിസ്, എം. അനിൽ, ആർ. രംഗീഷ്, കെ. ഷെമീർ, ആൻസി തോമസ്, പി. സിന്ധു, എം. മിഖ എന്നിവർ പ്രസംഗിച്ചു.
ചീരാൽ: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഡി.പി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജയ് മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. എസ്എഫ്സടിഎ സംസ്ഥാന പ്രസിഡന്റ് ഷാഫി പുൽപ്പാറ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയി, രാഹുൽ കൊഴുവണ, സി.എം. ഷിജു, കെ.ആർ. സാജൻ, വി.ടി. ബേബി, കെ.വി. ശശി, പ്രസന്ന ശശീന്ദ്രൻ, വി.ജെ. തോമസ്, കെ.സി.കെ. തങ്ങൾ, ലളിത, ഷീജ രാജു, യശോധരൻ, പദ്മനാഭൻ, ഷിബു എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, വർക്കി പാലക്കാട്ട്, കെ.എം. എൽദോസ്, ജോമറ്റ് കോതവഴിക്കൽ, മാത്യു ഉണ്ടശാൻപറന്പിൽ, ടി.പി. ശശിധരൻ, മുരളി പുറത്തൂട്ട്, കെ.എം. ജോസഫ്, സാബു ഫിലിപ്പ്, വി.ജെ. ലൂക്കോസ്, ടി.പി. മർക്കോസ്, ബിനോണ്സണ് നാമറ്റത്തിൽ, കൃഷ്ണൻകുട്ടി മഞ്ഞപ്പിള്ളി, ഷിബു തേൻകുന്നേൽ, കെ.എഫ്. വിനോദ് ,ചെറിയാൻ തളികപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.