വന്യമൃഗ ആക്രമണം: സെമിനാർ നാളെ
1576815
Friday, July 18, 2025 5:57 AM IST
കൽപ്പറ്റ: ജില്ലയിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ വർധിച്ചു വരുന്ന വന്യമൃഗ ശല്യവും അതിനുള്ള പരിഹാരവും സംബന്ധിച്ച് സീനിയർ ജേർണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തും.
നാളെ ഉച്ചയ്ക്ക് ശേഷം 2.30ന് കൈനാട്ടി പത്മപ്രഭാ ലൈബ്രറിയിലെ എം.പി. വീരേന്ദ്രകുമാർ ഹാളിലാണ് സെമിനാർ നടത്തുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.കെ. അബ്ദുൾ അസീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.വി. രവീന്ദ്രൻ പരിപാടി വിശദീകരിക്കും.
കെ. റഫീഖ് (സിപിഎം), കെ.ഇ. വിനയൻ (കോണ്‍ഗ്രസ്), ടി. മുഹമ്മദ് (മുസ്ലിം ലീഗ്), കെ.കെ. ഹംസ (ആർജെഡി), പി.എം. ജോയ് (സിപിഐ), കെ. സദാനന്ദൻ (ബിജെപി), കെ.ജെ. ദേവസ്യ (കേരള കോണ്‍ഗ്രസ്) എന്നിവർ പ്രസംഗിക്കും. വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ കണ്‍സർവേഷൻ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടൻ വിഷയാവതരണം നടത്തും.
ഡോ.ടി.ആർ. സുമ (ഹ്യൂം സെന്റർ ഫോർ എക്കോളജിക്കൽ ആൻഡ് വൈൽഡ് ലൈഫ് ബയോളജി) മോഡറേറ്ററായിരിക്കും. പി. രാജഗോപാലൻ, സെബാസ്റ്റ്യൻ ജോസഫ്, സി.കെ. നളിനാക്ഷൻ, പ്രദീപ് മാനന്തവാടി, കെ. സജീവൻ എന്നിവർ സംബന്ധിക്കും.