ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നാ​ൽ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​റി​യി​ച്ചു. മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ശേ​ഷി​പ്പു​ക​ൾ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞ് പു​ന്ന​പ്പു​ഴ​യി​ൽ കു​ത്തൊ​ഴു​ക്കും ജ​ല​നി​ര​പ്പ് ഉ​യ​രാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഗോ ​സോ​ണ്‍, നോ ​ഗോ സോ​ണ്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ്ര​ദേ​ശ​ത്തെ തോ​ട്ടം മേ​ഖ​ല​യി​ലേ​ക്കും പ്ര​വേ​ശ​നം ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.